Ads Area

PSC QUESTIONS

PSC QUESTIONS

PSC QUESTIONS

1. ഇന്ത‍്യയിലെ ആദ‍്യത്തെ ജലവൈദ‍്യുത നിലയമായ സിഡ്രാപോങ് ഹൈഡ്രോ ഇലക്ട്രിക് പവർ സ്റ്റേഷൻ ഏതു സംസ്ഥാനത്താണ്?

ഉത്തരം: പശ്ചിമ ബംഗാൾ

2. 1902 - ൽ കാവേരി നദിയിൽ ആരംഭിച്ച ഇന്ത‍്യയിലെ ആദ‍്യത്തെ മേജർ ജലവൈദ‍്യുത പദ്ധതിയായ ശിവസമുദ്രം ജലവൈദ‍്യുത പദ്ധതിയുടെ നിർമാണത്തിന് നേതൃത‍്വം വഹിച്ച യുഎസ് കമ്പനി ഏതാണ്?

ഉത്തരം: ജനറൽ ഇലക്ട്രിക്

3. സ‍്വതന്ത്ര ഇന്ത‍്യയിലെ ആദ‍്യത്തെ വിവിധോദ്ദേശ‍്യ പദ്ധതി ഏതാണ്?

ഉത്തരം: ദാമോദർ വാലി പദ്ധതി

4. യുഎസിലെ ഏതു പദ്ധതിയുടെ മാതൃകയിലാണ് ദാമോദർ വാലി പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്?

ഉത്തരം: ടെന്നസി വാലി അതോറിറ്റി

5. ദാമോദർ വാലി പദ്ധതിയുടെ ഭാഗമായി നിർമിക്കപ്പെട്ട ആദ‍്യത്തെ അണക്കെട്ട് ഏതാണ്?

ഉത്തരം: തിലയ്യ അണക്കെട്ട് (1953)

6. ഭക്രാനംഗൽ വിവിധോദ്ദേശ‍്യ പദ്ധതി ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത്?

ഉത്തരം: സത്ലജ്

7. കരികാല ചോളൻ നിർമിച്ച ഇന്ത‍്യയിലെ ആദ‍്യത്തെ അണക്കെട്ടായ കല്ലണ അണക്കെട്ട് (ഗ്രാൻഡ് അണക്കെട്ട്) ഏതു നദിയിലാണ്?

ഉത്തരം: കാവേരി

8. നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?

ഉത്തരം: ഫരീദാബാദ്

9. ഘടപ്രഭ ജല വൈദ‍്യുത പദ്ധതിയും മാലപ്രഭ ജലസേചന പദ്ധതിയും ഏതു സംസ്ഥാനത്താണ്?

ഉത്തരം: കർണാടക

10. മച്കുണ്ഡ് ജലവൈദ‍്യുത പദ്ധതി ആന്ധ്രാപ്രദേശും ഏതു സംസ്ഥാനവും ചേർന്നാണ് നടപ്പിൽ വരുത്തിയത്?

ഉത്തരം: ഒഡീഷ

11. ഉറി ജലവൈദ‍്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് ഏതു നദിയിലാണ്?

ഉത്തരം: ഝലം

12. സോൺ നദിയിലെ ബൻസാഗർ ജല വൈദ‍്യുത പദ്ധതി ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?

ഉത്തരം: മധ‍്യപ്രദേശ്

13. ഉത്തരാഖണ്ഡിലെ തനക്പുർ ജല വൈദ‍്യുത പദ്ധതി നിലകൊള്ളുന്നത് ഏതു നദിയിലാണ്?

ഉത്തരം: ശാരദ

14. ഏതു വിദേശ രാജ‍്യത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് തെഹ് രി പദ്ധതിക്ക് തുടക്കം കുറിച്ചത്?

ഉത്തരം: റഷ‍്യ (യുഎസ്എസ്ആർ)

15. ഉമിയം ജല വൈദ‍്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് ഏതു സംസ്ഥാനത്താണ്?

ഉത്തരം: മേഘാലയ

16. 1984 ൽ ഇന്ദിര ഗാന്ധി തറക്കല്ലിട്ട ഇന്ദിരാ സാഗർ അണക്കെട്ടും അനുബന്ധമായ ഇന്ദിരാ സാഗർ ഹൈഡ്രോ പവർ പദ്ധതിയും ഏതു നദിയിലാണ്?

ഉത്തരം: നർമദ

17. ഇന്ത‍്യയുടെ ആദ‍്യ പ്രധാനമന്ത്രിയായിരുന്ന ജവഹർ ലാൽ നെഹ്റു എന്തിനെയാണ് ആധുനിക ഇന്ത‍്യയിലെ ക്ഷേത്രങ്ങൾ എന്നു വിശേഷിപ്പിച്ചത്?

ഉത്തരം: അണക്കെട്ടുകൾ

18. സുബൻസിരി നദിയിൽ സ്ഥിതി ചെയ്യുന്ന സുബൻസിരി ജലവൈദ‍്യുത പദ്ധതി അസമിന്റേയും ഏതു സംസ്ഥാനത്തിന്റെയും അതിർത്തിയിലാണ്?

ഉത്തരം: അരുണാചൽ പ്രദേശ്

19. ഹിരാക്കുഡ് ഹൈഡ്രോ ഇലക്ട്രിക് പ്രോജക്റ്റ് സ്ഥിതി ചെയ്യുന്നത് ഏതു സംസ്ഥാനത്താണ്?

ഉത്തരം: ഒഡീഷ

20. കേരളത്തിൽ ഏറ്റവും കൂടുതൽ ജല വൈദ‍്യുത പദ്ധതികൾ ഉള്ള ജില്ല ഏതാണ്?

ഉത്തരം: ഇടുക്കി

https://primevideo.com?tag=nil043b-21

Post a Comment

0 Comments

Top Post Ad

Below Post Ad

Ads Area